Advertisment

പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ ; ‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും ; കോടീശ്വരന്‍ പരിപാടിയില്‍ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

New Update

തിരുവനന്തപുരം : സ്ത്രീധനത്തിനെതിരെ ശബ്‌ദമുയർത്തി സുരേഷ് ഗോപി. 'നിങ്ങൾക്കും ആകാം കോടീശ്വരൻ' പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരനിർഭരനായി സംസാരിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു. കൃഷ്ണ നേരിടേണ്ടി വന്ന അനുഭവം പരിപാടിയിൽ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.

Advertisment

publive-image

‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ.

ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ....ഈ ആണുങ്ങൾ എന്തുചെയ്യും.’–സുരേഷ് ഗോപി പറഞ്ഞു.

‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’–സുരേഷ് ഗോപി പറഞ്ഞു.

suresh gopi dowry issue kodiswaran programme
Advertisment