Advertisment

കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ ഒരിടത്തേക്കു ചേക്കേറും. ഇത് വൈറസിന്റെ വ്യാപനം എളുപ്പമാക്കും. മനുഷ്യനിലടക്കം പല ജീവജാലങ്ങളിലേക്ക് എത്തിപ്പെടും ; നിപ മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയ സാഹചര്യം ഇങ്ങനെ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : കാവു പോലെയുള്ള ആവാസ വ്യവസ്ഥകളുടെ നാശം വവ്വാല്‍ അടക്കമുള്ള ജീവികളുടെ ജനിതക ഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധര്‍.

Advertisment

publive-image

പ്രകൃതിയിലെ മാറ്റങ്ങള്‍ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച്‌ വിശദ പഠനങ്ങള്‍ നടത്തിയാലേ ഇത്തരം വൈറസുകള്‍ മനുഷ്യനില്‍ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആര്‍. സുഗതന്‍ പറഞ്ഞു.

നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകര്‍ന്നതെന്ന അന്വേഷണമാണു വേണ്ടത്.

കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ ഒരിടത്തേക്കു ചേക്കേറും. ഇത് വൈറസിന്റെ വ്യാപനം എളുപ്പമാക്കും. മനുഷ്യനിലടക്കം പല ജീവജാലങ്ങളിലേക്ക് എത്തിപ്പെടും.

Advertisment