Advertisment

നിപയില്‍ വീണ്ടും ആശ്വാസം; 16 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്; ഇതുവരെ 46 പേരുടെ ഫലം നെഗറ്റീവായി

New Update

publive-image

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇതുവരെ 46 പേരുടെ സാംപിളുകൾ നെഗറ്റീവ് ആയി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.

ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ച കോവിഡ് വാക്സിനേഷന്‍ നാളെ പുനരാരംഭിക്കും. നിപ കണ്ടെയ്‌ൻമെന്റ് സോണിൽ വാക്സിനേഷൻ ഉണ്ടാകില്ല.

veena george nipah
Advertisment