Advertisment

നിപാ വൈറസ് -ബഹ്‌റൈന്‍, യു.എ.ഇ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: കേരളത്തില്‍ സ്ഥിരീകരിച്ച നിപാ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. ബഹ്‌റൈന്‍, യു.എ.ഇ രാഷ്ട്രങ്ങളുടെ കോണ്‍സുലേറ്റുകളാണ് ഔദ്യോഗിക ട്വിറ്റര്‍ പേജുകള്‍ മുഖേനെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Advertisment

publive-image

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര നിര്‍ത്തിവയ്ക്കണമെന്നാണ് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലുള്ള ബഹ്‌റൈന്‍ കോണ്‍സുലേറ്റാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യു.എ.ഇ ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇപ്പോള്‍ കേരളത്തിലുള്ള പൗരന്‍മാരും വൈറസ് ബാധയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കേരള-ഇന്ത്യ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകളും പ്രഖ്യാപനങ്ങളും ശ്രദ്ധിക്കണമെന്നും കോണ്‍സുലേറ്റുകളുടെ അറിയിപ്പിലുണ്ട്.

Advertisment