Advertisment

വരുംതലമുറയിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമ: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

നിരണം:അതിവേഗം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വരുംതലമുറയെ പരസ്പര സ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധത മനോഭാവത്തിലും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ.

Advertisment

publive-image

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസന അന്തർദ്ദേശിയ സണ്ടേസ്കൂൾ ദിനാചരണവും കാരുണ്യ ദീപം പദ്ധതിയും ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ.

നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ കുർബാനക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ഷിജു മാത്യം അദ്ധ്യക്ഷത വഹിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. റജി കെ. തമ്പാൻ മുഖ്യ സന്ദേശം നല്കി.

ഫാ.ബിജു തോമസ്, ഭദ്രാസന പി.ആർ.ഒ: സിബി സാം തോട്ടത്തിൽ , ഡീക്കൻ ജയിംസ് ജോയി ,

ഡോ.ജോൺസൺ വി. ഇടിക്കുള, സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ ജോൺ ചിറയിൽ ,സി.ജെ. ജോൺ, ഷിബു ചെറിയാൻ, പോൾ സി. മരങ്ങാട്ട്, ബിജി വർഗ്ഗീസ്, അജോയി കെ.വർഗ്ഗീസ് , അനീഷ് ജോൺ, അക്സാ ഷിജു എന്നിവർ പ്രസംഗിച്ചു. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലി നടത്തി. ആരാധനയിൽ പാഠം വായന, സങ്കീർത്തനം പരായണം, മധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് സണ്ടേസ്കൂൾ വിദ്യാർത്ഥികൾ നേതൃത്വം നല്കി.വിവിധ ഇടവകകളിലെ കുട്ടികളുടെ പരിപാടികൾ നടന്നു. ഇടവകയിലെ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ലൈബ്രററിയുടെ ഉദ്ഘാടനവും എപ്പിസ്കോപ്പാ നിർവഹിച്ചു.തുടർന്ന് സ്നേഹവിരുന്ന് നടന്നു

Advertisment