Advertisment

അന്തർദ്ദേശിയ സണ്ടേസ്കൂൾ ദിനാചരണം നവംബർ 3ന് നിരണത്ത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

നിരണം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനം അന്തർദ്ദേശിയ സണ്ടേസ്കൂൾ ദിനാചരണം നവംബർ 3ന് നടക്കും.അഭി. മോറോൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ മാതൃ ഇടവകയായ നിരണം സെന്‍റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ രാവിലെ 9 ന് വി.കുർബാന ആരംഭിക്കും.

Advertisment

publive-image

നിരണം ഭദ്രാസനം സഹായ മെത്രാൻ അഭി.മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യ കാർമ്മികത്വം വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാദർ റജി കെ. തമ്പാൻ ,ഇടവക വികാരി ഫാദർ ഷിജു മാത്യം, സഹവികാരി ഡീക്കൻ ജയിംസ് ജോയി എന്നിവർ സഹ കാർമികത്വം വഹിക്കും.ആരാധനയിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ പാഠംവായന,സങ്കീർത്തനം പരായണം, മധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് നേതൃത്വം നല്കും.

തുടർന്ന് നടക്കുന്ന സണ്ടേസ്കൂൾ ദിനാചരണവും പൊതുസമ്മേളനവും നിരണം ഭദ്രാസനം സഹായ മെത്രാൻ അഭി.മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും.ഭദ്രാസന പി.ആർ.ഒ: സിബി സാം തോട്ടത്തിൽ സണ്ടേസ്കൂൾ ദിന സന്ദേശം നല്കും.വിവിധ ഇടവകകളിലെ കുട്ടികളുടെ വിവിധ പരിപാടികൾ,സ്നേഹവിരുന്ന് എന്നിവ ഇതിനോടനുബന്ധിച്ച് ക്രമികരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാദർ ഷിജു മാത്യം അറിയിച്ചു.

Advertisment