Advertisment

ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചു ; വേര്‍പാട് സഹിക്കാനാകാതെ ഭാര്യ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു ; അച്ഛനും അമ്മയും എന്നെന്നേയ്ക്കുമായി വിട്ടുപിരിഞ്ഞു പോയപ്പോള്‍ അനാഥരായത് നിരഞ്ജനയും നന്ദനയും ; സംഭവം ഇങ്ങനെ

New Update

തൃശൂര്‍ : അച്ഛനും അമ്മയും മരണപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലായി രണ്ടു പെണ്‍കുട്ടികൾ. ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികളുടെ താമസം. തൃശൂര്‍ ചെറുവാള്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിരജ്ഞന. പറപ്പൂക്കര യുപി സ്കൂളിൽ ആറാം ക്ലാസില്‍ പഠിക്കുകയാണ് നന്ദന.

Advertisment

publive-image

ഹൃദയാഘാതം മൂലം കുട്ടികളുടെ അച്ഛൻ ആദ്യം മരണപ്പെട്ടു. ഭർത്താവിന്റെ വേര്‍പാടില്‍ മനംനൊന്ത അമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികളെ നോക്കേണ്ട ചുമതല പ്രായമായ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചുമലിലായി. ഇരുവരും അസുഖ ബാധിതരാണ്, ജോലിയ്ക്ക് പോകാന്‍ നിവൃത്തിയില്ല. മരുന്നു വാങ്ങാനുള്ള പണം പോലുമില്ല. കൂടാതെ ബാങ്ക് വായ്പയെടുത്തതിന്റെ പേരില്‍ ബാധ്യതയുമുണ്ട്.

എയിഡഡ് സ്കൂളിലാണ് കുട്ടികളുടെ പഠനം. പഠനച്ചിലവ്, ദൈനംദിന ചിലവ് എല്ലാം പ്രതിസന്ധിയിലായി. ഇതോടെ കുട്ടികളെ സഹായിക്കാൻ ചെറുവാള്‍ ഗ്രാമത്തിലുള്ള നാട്ടുകാര്‍ മുന്‍കയ്യെടുത്ത് സഹായ സമിതി രൂപികരിച്ചു.

publive-image

പ്രതിമാസം കുട്ടികൾക്ക് കഴിയാന്‍ നല്ലൊരു തുകയാണ് സ്വപ്നം. സന്മനസുള്ളവരുടെ സഹായമുണ്ടായാല്‍ ഈ പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാകും.

Advertisment