Advertisment

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്; പ്രതികളുടെ ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി

New Update

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്‍കി. അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിംഗ്, രാം സിംഗ്, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

Advertisment

publive-image

രാഷ്‌ട്രപതി ദയാ ഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിലേറ്റാന്‍ വാറണ്ട് പുറപ്പെടുവിക്കും. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനില്‍ പറഞ്ഞു.

സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെണ്‍കുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസില്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജി പരിഹഗണിക്കുന്നത്.

nirbhaya case
Advertisment