Advertisment

നി​ര്‍​ഭ​യ: പ്ര​തി മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇന്ന് വി​ധി

New Update

ന്യൂ​ഡ​ല്‍​ഹി: ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. കേ​സി​ല്‍ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു.

Advertisment

publive-image

ദ​യാ​ഹ​ര്‍​ജി​ക്കൊ​പ്പം ന​ല്‍​കി​യ മു​ഴു​വ​ന്‍ രേ​ഖ​ക​ളും രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഷ്‌​ട്ര​പ​തി ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യാ​ണെ​ടു​ത്ത​തെ​ന്നു​മാ​യി​രു​ന്നു മു​കേ​ഷ് സിം​ഗി​ന്‍റെ ആ​രോ​പ​ണം.

അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് മു​കേ​ഷ് സിം​ഗ് തി​ഹാ​ര്‍ ജ​യി​ലി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ് കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. പ്ര​തി​യാ​യ അ​ക്ഷ​യ് സിം​ഗു​മാ​യി ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു.

പ്ര​തി രാം​സിം​ഗി​നെ ജ​യി​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്. അ​ത് ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി. മു​കേ​ഷ് സിം​ഗി​നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യ​തി​ല്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​യി. വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​യാ​ളി​നെ ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നു​ശേ​ഷ​മേ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റാ​വൂ​യെ​ന്നാ​ണ് ച​ട്ടം. അ​തു ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ച​ത്.

Advertisment