Advertisment

നിര്‍ഭയ കേസ്; അക്ഷയ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും...ചീഫ് ജെസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്‍മാറിയതോടെ പുതിയ ബെഞ്ചായിരിക്കും പുനഃപരിശോധന പരിഗണിക്കുന്നത്

New Update

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതി അക്ഷയ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും. 10.30 നായിരിക്കും ഹര്‍ജി പരിഗണിക്കുക. ഇയാളുടെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ചീഫ് ജെസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്‍മാറിയതോടെ പുതിയ ബെഞ്ചായിരിക്കും പുനഃപരിശോധന പരിഗണിക്കുന്നത്.

Advertisment

publive-image

ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരാണ് പുതിയ ബെഞ്ചില്‍ ഉള്ളത്. കേസില്‍ തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചീഫ ജസ്റ്റിസ് പിന്‍മാറിയത്. അര്‍ജുന്‍ നേരത്തെ നിര്‍ഭയയുടെ കുടുംബത്തിനായി സുപ്രീം കോടതിയില്‍ ഹാജരായിരുന്നു.

ഡിസംബര്‍ 12നാണ് പുനഃപരിശോധനാ ഹര്‍ജി നിര്‍ഭയ കേസിലെ പ്രതിയായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ നല്‍കിയത്. മറ്റ് മൂന്ന് പേര്‍ ജൂലൈയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തളളിയിരുന്നു.

publive-image

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ വെച്ച്‌ ഈ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയക്കിയത്. ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ വഴിയില്‍ തള്ളുകയും ചെയ്തു. പിന്നീട് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി സിംഗപ്പുര്‍ കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു..

nirbhaya case
Advertisment