Advertisment

നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും..ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്...നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും

New Update

ന്യൂഡല്‍ഹി : നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.

Advertisment

publive-image

2012 ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയില്‍ തള്ളുകയും ചെയ്തത്. പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിര്‍ഭയയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി.

നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി കോടതി പരിഗണിക്കുന്നത്.

കേസില്‍ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ഡല്‍ഹിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത് എന്നിവര്‍ തീഹാര്‍ ജയിലില്‍ തന്നെയാണ് ഉള്ളത്.

nirbhaya case
Advertisment