Advertisment

തിഹാറിലേക്ക് പോകാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം ലഭിച്ചു: നിർഭയ കേസിലെ ആരാച്ചാർ ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാര്‍ പവന്‍ ജലാദ് ആണെന്ന് സൂചന

New Update

ന്യൂഡല്‍ഹി: നിർഭയ കേസിലെ ആരാച്ചാരെ കണ്ടെത്തിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാര്‍ പവന്‍ ജലാദ് ആണെന്നാണ് വിവരം.

Advertisment

publive-image

തിഹാറിലേക്ക് പോകാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം ലഭിതച്ചതായി പവന്‍ ജലാദ് പറയുന്നു. ഉടനെ തിഹാറില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം കിട്ടിയാലുടന്‍ സന്തോഷത്തോടെ ജോലി ചെയ്യുമെന്നും പവന്‍ ജലാദ് പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്ക് വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി നല്‍കാന്‍ അവസരം വന്നിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വഴി തെളിഞ്ഞത്. ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദ്. മാസം 3000 രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം. പവന്‍ ജലാദിന്റെ അച്ഛനും മുത്തച്ഛനും ആരാച്ചാര്‍ ആയിരുന്നു. അങ്ങനെ പവന്‍ ജലാദും ആരാച്ചാര്‍ ആയി.

Advertisment