Advertisment

ഒരു മകൾക്കെങ്കിലും നീതിലഭിച്ചു ; ഞങ്ങൾ നീതിക്കു വേണ്ടി എഴുവർഷമായി അലയുന്നു ; ഈ വാർത്ത എന്റെ മുറിവുകളിൽ മരുന്നു പുരട്ടിയതു പോലെയായി ; പൊലീസ് നടപടിയിൽ അതിയായി സന്തോഷിക്കുന്നു ; തെലങ്കാന പൊലീസ് വലിയ കാര്യമാണ് നടപ്പാക്കിയതെന്ന് നിര്‍ഭയയുടെ അമ്മ

New Update

ഡൽഹി : യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സന്തോഷമറിയിച്ച് നിർഭയയുടെ അമ്മ. ഞങ്ങൾ നീതിക്കു വേണ്ടി എഴുവർഷമായി അലയുന്നു. യുവഡോക്ടറുടെ കൊലപാതകത്തിൽ ദിവസങ്ങൾക്കകം നീതി നടപ്പായി.

Advertisment

publive-image

ഈ വാർത്ത എന്റെ മുറിവുകളിൽ മരുന്നു പുരട്ടതു പോലെയായി. പൊലീസ് നടപടിയിൽ അതിയായി സന്തോഷിക്കുന്നുവെന്നും തെലങ്കാന പൊലീസ് വലിയ കാര്യമാണ് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. പ്രതികളെ വെടിവച്ചുകൊന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കരുതെന്നും അവർ പറഞ്ഞു.

ഒരു മകൾക്കെങ്കിലും നീതിലഭിച്ചു. ഞാൻ പൊലീസിന് നന്ദി പറയുന്നു. പെൺകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഇതൊരു പാഠമാകണം. നിര്‍ഭയയുടെ അമ്മ പറഞ്ഞു.

 

Advertisment