Advertisment

ഞാൻ തയ്യാറാണ്, തികഞ്ഞ സംതൃപ്തിയോടെ ആ നരാധമന്മാരെ കൊലമരത്തിലേറ്റാൻ - നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാൻ തയ്യാറെന്ന് ആരാച്ചാർ പവൻ

New Update

publive-image

Advertisment

ഡല്‍ഹി : " നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാൻ ഞാൻ സദാ തയ്യറായിരിക്കുകയാണ്.തീഹാറിൽനിന്നുള്ള വിളിപ്രതീക്ഷിച്ചാണ്‌ ഈ കാത്തിരിപ്പ്. അവന്മാർക്ക് ഡെത്ത് വാറണ്ട് കിട്ടിയാലുടൻ ഞാനവിടെയെത്തും.

ഓർക്കുമ്പോൾ എന്റെ സിരകളിലെ രക്തം തിളയ്ക്കുകയാണ്. ഇവനെയൊക്കെ എന്നേ തൂക്കിലേറ്റേണ്ട തായിരുന്നു. അതുചെയ്തിരുന്നെങ്കിൽ ഇന്ന് ആന്ധ്രയിലെ വെറ്റിനറി ഡോക്ടർക്ക് ഈ ഗതി വരില്ലായിരുന്നു.

നിർഭയയുടെ കൊലയാളികളെ ഇത്രയുംനാൾ തീഹാർ ജയിലിൽ തീറ്റിപ്പോറ്റിയതിനോട് എനിക്ക് യോജിപ്പില്ല. ആ നരാധമന്മാർക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ല. അവരെ എത്രയും പെട്ടെന്ന് കഴുമര ത്തിലേറ്റി തീർത്തുകളയണം.

നമ്മൾ കയ്യുംകെട്ടി എത്രനാൾ നീതിക്കായി കാത്തിരിക്കണം. സമൂഹത്തിലെ നരാധമന്മാർക്ക് ഉള്ളിൽ ഭയമുണ്ടാകണം.നിയമത്തെ ഭയക്കണം.

നിർഭയയുടെ ഘാതകരെ തൂക്കിലേറ്റിയിരുന്നെങ്കിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നരപിശാചുക്കൾ ഒരുനിമിഷമെങ്കിലും ഭയക്കുമായിരുന്നു.

ആ ജീവൻതന്നെ രക്ഷപ്പെടുമായിരുന്നു. നിയമത്തെ ഭയമില്ലാത്തതും നീതിക്കുവേണ്ടിയുള്ള കാലതാമസവുമാണ് സമൂഹത്തിൽ ഇത്തരം കൊടുംപാതകങ്ങൾ വർദ്ധിക്കാനുള്ള മുഖ്യ കാരണങ്ങൾ. "

publive-image

രൂക്ഷമായ ഈ വാക്കുകൾ മീററ്റ്‌ നിവാസിയായ ആരാച്ചാർ (ജല്ലാദ്) പവൻ പറഞ്ഞതാണ്.നാലുതലമുറകളായി അവർ ഈ തൊഴിൽ ചെയ്യുന്നു.അദ്ദേഹത്തിൻറെ അച്ഛൻ മമ്മു ജല്ലാദ്, മുത്തച്ഛൻ കാലുറാം ജല്ലാദ്, മുതു മുത്തച്ഛൻ ലക്ഷമൺ ജല്ലാദ് എല്ലാവരും ഈ തൊഴിലാണ് ചെയ്തിരുന്നത്.

22 മത്തെ വയസ്സിൽ മുത്തച്ഛൻ കാലുറാമിനൊപ്പം പട്ടിയാല ജയിലിൽ രണ്ടു കുറ്റവാളികളെ തൂക്കിലേറ്റിയായിരുന്നു പവൻ ജല്ലാദിന്റെ അരങ്ങേറ്റം.

" നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാൻ ഞാൻ സദാ തയ്യാറായിരിക്കുകയാണ്. തീഹാറിൽനിന്നുള്ള വിളിപ്രതീക്ഷിച്ചാണ്‌ ഈ കാത്തിരിപ്പ്. അവന്മാർക്ക് ഡെത്ത് വാറണ്ട് കിട്ടിയാലുടൻ ഞാനവിടെയെത്തും.

എനിക്കവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകൾക്ക് രണ്ടു ദിവസത്തെ സമയം മതിയാകും. ട്രയൽ നടത്തണം. അതിനുശേഷം കോടതിയുടെ ഡെത്ത് വാറണ്ട് നടപ്പാക്കിയേ ഞാൻ മടങ്ങുകയുള്ളു. അതും തികഞ്ഞ സംതൃപ്തിയോടെ".

publive-image

പവൻ ജല്ലാദിന്റെ കണ്ണുകളിലെ രോഷവും വാക്കുകളിലെ തീഷ്‌ണതയും, മൃഗീയമായും അതിദാരുണമായും പീഡനമേറ്റു കൊല്ലപ്പെട്ട നിർഭയയെപ്പോലുള്ള അനേകം പെൺകുട്ടികൾക്ക് നീതിലഭിക്കാൻ നേരിടുന്ന കാലതാമസത്തിന്റെ സാമൂഹികപ്രതിഫലനമായി കാണേണ്ടതുതന്നെയാണ്.

ചിത്രം - ആരാച്ചാർ പവനും നിർഭയയുടെ ഘാതകരും

delhi case nirbhaya
Advertisment