Advertisment

ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തകരാറ്; ഇൻഫോസിസ് സിഇഒ നാളെ ഹാജരാവണമെന്ന് കേന്ദ്രം

New Update

ഡല്‍ഹി: പുതിയ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തുടർച്ചയായ തകരാറുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇൻഫോസിസ് മേധാവി സലീൽ പരേഖിനോട് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയം. നാളെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്‌ മുമ്പാകെ ഹാജരാവണമെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

publive-image

“പുതിയ ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ച് 2.5 മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് പോർട്ടലിലെ തകരാറുകൾ പരിഹരിക്കാത്തതെന്ന് ധനകാര്യ മന്ത്രിയോട് വിശദീകരിക്കാൻ ഇൻഫോസിസിന്റെ എംഡി & സിഇഒ സലീൽ പരേഖിനെ ധനകാര്യ മന്ത്രാലയം 23/08/2021 ന് ഹാജരാവാൻ വിളിപ്പിച്ചു. വാസ്തവത്തിൽ, 21/08/2021 മുതൽ പോർട്ടൽ തന്നെ ലഭ്യമാവുന്നില്ല,” ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

NIRMALA SEETHARAMAN nirmala seetharaman speaks
Advertisment