Advertisment

പ്രധാനമന്ത്രി പദത്തില്‍ മന്‍മോഹന്‍ സിംഗും റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ‘ഏറ്റവും മോശം സമയം” ; ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകര്‍ത്തത് മന്‍‌മോഹന്‍ സിങും രഘുറാം രാജനുമാണെന്ന് നിര്‍മ്മല സീതാരാമന്‍ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂയോര്‍ക്ക്: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ശക്തമായ മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകര്‍ത്തത് മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങും ആര്‍‌ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന് അവര്‍ തുറന്നടിച്ചു.

Advertisment

publive-image

പ്രധാനമന്ത്രി പദത്തില്‍ ഡോ. മന്‍മോഹന്‍ സിംഗും റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ‘ഏറ്റവും മോശം സമയം” എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

കൊളമ്പിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ളിക് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് രാജന്‍ ഇരുന്ന കാലത്ത്, ഫോണ്‍ കോള്‍ ശുപാര്‍ശകളുടെ പിന്‍ബലത്തില്‍ പോലും പൊതുമേഖലാ ബാങ്കുകള്‍ വാരിക്കോരി വായ്‌പകള്‍ കൊടുത്തു. ഇപ്പോള്‍ അതേ ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് മൂലധന സഹായം കിട്ടാന്‍ കാത്തിരിക്കുകയാണ്.

Image result for manmohan singh with raghuram rajan

ഈ ബാങ്കുകള്‍ക്ക് ജീവസഹായം നല്‍കുകയാണ് ഇപ്പോള്‍ തന്റെ പ്രഥമ ജോലി.യു‌പി‌എ ഭരണകാലത്താണ് കിട്ടാക്കടം വര്‍ദ്ധിച്ചതെന്നും നിര്‍മല വ്യക്തമാക്കി.രഘുറാം രാജന്‍ പറയുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ ഉള്ളില്‍ തട്ടിയാണെന്നതില്‍ എനിക്ക് സംശയമില്ല.

ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ഏറ്റവും മികച്ച്‌ നിന്ന സമയത്താണ് രഘുറാം രാജനെ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് നിയമിക്കുന്നത്. മികച്ച പണ്ഡിതനെന്ന നിലയില്‍ രഘുറാം രാജനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് രഘുറാം രാജനും മന്‍‌മോഹന്‍ സിങും കൂടിച്ചേര്‍ന്നതിനേക്കാള്‍ മോശം കാലാവസ്ഥ ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകര്‍ത്ത ഉത്തരവാദിത്തത്തില്‍ നിന്നും ഇരുവര്‍ക്കും ഒളിച്ചോടാനാവില്ലെന്നും നിര്‍മല സീതാ രാമന്‍ പറഞ്ഞു.സാമ്പത്തിക വളര്‍ച്ച എങ്ങനെ കൈവരിക്കാമെന്നുള്ള സ്ഥിരമായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന്റെ അഭാവം ഇന്ന് രാജ്യത്തുണ്ടെന്നും മോദി സര്‍ക്കാരിന് കേന്ദ്രീകൃത നയങ്ങളാണെന്നുമായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം.

Advertisment