Advertisment

11 സൗദി പൗരന്മാര്‍ ഉള്‍പ്പടെ നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിക്കാന്‍ ഉത്തരവായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിക്കാന്‍ ഉത്തരവായി.11 സൗദി പൗരന്മാരെയും 62 മലേഷ്യക്കാരെയുമാണ് പിഴ നല്‍കി സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കിയത്.

Advertisment

 

publive-image

മലേഷ്യൻ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

33 രാജ്യക്കാരായ 445 വിദേശ പൗരന്മാർക്കാണ് ഇതിനകം ജാമ്യം ലഭിച്ചത്. അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഉക്രെയ്ൻ, ചൈന, അമേരിക്ക, ബ്രസീൽ, സൗദി അറേബ്യ, റഷ്യ, ഈജിപ്ത്, അൾജീരിയ ബെൽജിയം, ഓസ്‌ട്രേലിയ, തായ്ലൻഡ്, നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യക്കാരും സംഘത്തിൽ ഉൾപ്പെടുന്നു

 

Advertisment