Advertisment

ഇന്നു വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; അര്‍ധരാത്രിയോടെ തീവ്ര രൂപം പ്രാപിക്കും; കാറ്റ്‌ 110 കിലോമീറ്റര്‍, മുംബൈ, പാല്‍ഗാര്‍, താനെ, റായ്‌ഗഡ്‌ ജില്ലകളെ ചുഴറ്റിയെറിയും

New Update

പത്തനംതിട്ട: തീരത്തോട്‌ അടുക്കുന്ന തീവ്രന്യൂനമര്‍ദ-കാറ്റ്‌ മുംബൈയുടെ അറിയപ്പെടുന്ന ചരിത്രത്തില്‍ ജൂണ്‍ മാസം വീശുന്ന ആദ്യ ചുഴലിയെന്ന്‌ കാലാവസ്ഥാ ഗവേഷകര്‍. 1961 മേയ്‌ മാസത്തില്‍ ചുഴലി വീശിയ കാര്യം കാലാവസ്ഥാ കേന്ദ്രത്തിന്റെ പഴയ രേഖകളിലുണ്ടെന്നു ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Advertisment

publive-image

ഇന്നു വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അര്‍ധരാത്രിയോടെ തീവ്ര രൂപം പ്രാപിക്കും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത്‌ തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ ബുധനാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിയോടെ കരയിലേക്കു കയറും. റായ്‌ഗഡ്‌ ജില്ലയിലെ അലിബാഗിലൂടെയാവും കാറ്റ്‌ കരയിലേക്കു കയറുക.

വൈകുന്നേരത്തോടെ നിസര്‍ഗ ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ബുധന്‍ ഉച്ചയോടെ മഹാരാഷ്ട്രയിലെ മുംബൈ, പാല്‍ഗാര്‍, താനെ, റായ്‌ഗഡ്‌ ജില്ലകളെ ചുഴറ്റിയെറിയും. മണിക്കൂറില്‍ 70 മുതല്‍ 120 കിലോമീറ്റര്‍ വരെ ശക്തിയേറിയ കാറ്റാണ്‌ ഏതാനും മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തോടു ചേര്‍ന്ന്‌ വീശാനൊരുങ്ങുന്നത്‌.

വന്‍തോതില്‍ മരങ്ങള്‍ കടപുഴകിയും പരസ്യബോര്‍ഡുകളും വൈദ്യുതി തൂണുകളും ഇളകി വീണും പലതരം നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

cyclone nisarga cyclone
Advertisment