Advertisment

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു: തമിഴ്‌നാട്ടിലും തെലങ്കാനയിലും നിരവധിപ്പേര്‍ക്ക് കൊറോണ

New Update

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടില്‍നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ അമ്ബതുപേരുടെ കൊറോണ പരിശോധനാഫലം പോസിറ്റിവാണെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.

Advertisment

publive-image

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത 1,500 തമിഴ്നാട് സ്വദേശികളില്‍ 1130 പേര്‍ മാത്രമാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയത്. ബാക്കിയുളളവര്‍ ഡല്‍ഹിയില്‍ തന്നെ കഴിയുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരികെയെത്തിയ 1130 പേരില്‍ 515പേരെ കണ്ടെത്താന്‍ സാധിച്ചു. ഇവരില്‍ അമ്ബതുപേരുടെ കൊറോണ പരിശോധനാഫലം പോസിറ്റീവാണെന്നും ബീലാ രാജേഷ് പറഞ്ഞു.

തെലങ്കാനയില്‍നിന്ന് മതസമ്മേളത്തില്‍ പങ്കെടുക്കാന്‍ 15പേരുടെയും അവരുടെ ബന്ധുക്കളുടേയും കൊറോണ പരിശോധനാഫലം പോസിറ്റീവാണ്. നിലവില്‍ തെലങ്കാനയില്‍ 77 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം ഷില്ലോങ്ങില്‍നിന്ന് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഏഴുപേര്‍ തിരികെയെത്തിയിട്ടില്ലെന്ന് മേഘാലയ പോലീസ് വ്യക്തമാക്കി.ഇവരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും രണ്ടുപേര്‍ ലഖ്‌നൗവിലുമാണുള്ളതെന്നും ഈ വിവരം അതത് പോലീസ് സ്‌റ്റേഷനുകളില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും മേഘാലയ പോലീസ് അറിയിച്ചു.

Advertisment