വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ സൗ​ദി​യി​ൽ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​വും. 

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, November 8, 2018

റിയാദ് :: വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ സൗ​ദി​യി​ൽ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​വും വ്യാ​പാ​ര മേ​ഖ​ല​യി​ലെ ഒന്നാം ഘട്ടം സെപ്തംബര്‍ 11 ആരാഭിച്ചിരുന്നു. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, കാ​ർ സ്​​പെ​യ​ർ പാ​ർ​ട്​​സ്,  കാ​ർ​പെ​റ്റ്​, ബേ​ക്ക​റി മേ​ഖ​ല​ക​ളി​ലാ​ണ്​ മൂ​ന്നാം​ഘ​ട്ട സൗ​ദി​വ​ത്​​ക​ര​ണം.ര​ണ്ടാം​ഘ​ട്ട സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ട​ക​ളി​ൽ ക​യ​റി ബോ​ധ​വ​ത്​​ക​ര​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കി​യ​തോ​ടെ ടെ​ക്​​സ്​​റ്റൈ​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ  നി​ര​വ​ധി ക​ട​ക​ൾ പൂ​ട്ടു​ക​യും വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

ഇലട്രോണിക് ഇലക്ട്രിക്‌ ​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വാ​ച്ച്, ക​ണ്ണ​ട, വി​ൽ​പ​ന മേ​ഖ​ല​യി​ലാ​ണ്​ ര​ണ്ടാം​ഘ​ട്ട സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം.വി​ൽ​പ​ന​ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളി​ൽ വി​ദേ​ശി​ക​ൾ പാ​ടി​ല്ല. കൗ​ണ്ട​റു​ക​ളി​ൽ ജോ​ലി ചെ​യ്​​താ​ൽ വ​ൻ പി​ഴ ന​ൽ​കേ​ണ്ടി​വ​രും. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്ക​ൽ വി​ൽ​പ​ന​യാ​യി​രു​ന്നു. നിരവധി കടകള്‍ പൂട്ടുന്നതിനായി വിദേശികള്‍ തയ്യാറെടുക്കുകയാണ്

സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 12 വ്യാ​പാ​ര മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 11 മു​ത​ൽ ഒാ​േ​ട്ടാ​മൊ​ബൈ​ൽ, മോ​േ​ട്ടാ​ർ ബൈ​ക്ക്​​ ഷോ​റൂ​മു​ക​ളി​ലും റെ​ഡി​മെ​യ്​​ഡ്​ വ​സ്​​​ത്രം, ഹോം ​ആ​ൻ​ഡ്​ ഒാ​ഫി​സ്​ ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ലും  സ്വ​ദേ​ശി​വ​ത്​​ക​ര​ണം  ന​ട​പ്പാ​ക്കി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ടം 2019 ജ​നു​വ​രി ഏ​ഴ്​ മു​ത​ലാ​ണ്.

2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍, ജ്വല്ലറികള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.

×