പൊരുത്തപ്പെടാന്‍ കഴിയാതെ 18ാം വയസ്സില്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു ; നിത്യമേനോന്‍

ഫിലിം ഡസ്ക്
Saturday, September 8, 2018

Image result for നിത്യമേനോന്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയാണ് നിത്യ മേനോന്‍. സ്വതസിദ്ധമായ അഭിനയത്തിലൂടെ സിനിമാരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരം. ഇപ്പോഴിതാ നിത്യ തന്റെ വിവാഹജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അങ്ങിനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍. അല്ലാത്ത പക്ഷം വിവാഹം കഴിക്കരുത്.

18-ാം വയസില്‍ എനിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു .അയാളെ അഗാധമായി പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുവെന്നും നിത്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയ്ക്കായി തടി കുറച്ച് മെലിയുന്നവരുടെ ഇടയില്‍ വേറിട്ട് നില്‍ക്കുകയാണ് നിത്യ. പലപ്പോഴും വളരെ ശക്തമായ നിലപാടെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട് താരം.

×