Advertisment

നിത്യാ മേനോന്‍ വീണ്ടും ; പ്രാണ’യ്ക്ക് പിന്നാലെ ‘കോളാമ്പി’യിലും നായികയാകുന്നു

author-image
ഫിലിം ഡസ്ക്
New Update

Image result for nithya menon

Advertisment

നീണ്ട ഇടവേളയ്ക്ക് ശേഷം നടി നിത്യമേനോന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. പ്രാണയാണ് നിത്യമേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്.

Image result for nithya menon

ഏറെ പ്രത്യേകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

Image result for nithya menon

പ്രാണയ്ക്ക് ശേഷം കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യമേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചു.

Image result for nithya menon

ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ‘ആംപ്ലിഫയര്‍ നാണു’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് അവതരിപ്പിക്കുന്നത്.

Image result for aristo suresh

രണ്‍ജി പണിക്കര്‍, രോഹിണി, ദീലീഷ് പോത്തന്‍ ഉള്‍പ്പെടെയുള്ള വന്‍താര നിര കോളാമ്പിയില്‍ അണിനിരക്കുന്നുണ്ട്. രൂപേഷ് ഓമന നിര്‍മിക്കുന്ന കോളാമ്പിയുടെ അണിയറയില്‍ രവി വര്‍മന്‍, സാബു സിറിള്‍, റസൂല്‍ പൂക്കുട്ടി, രമേശ് നാരായണന്‍, ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ തുടങ്ങിയവരുമുണ്ട്.

Advertisment