Advertisment

ജോലി ചെയ്തില്ലെങ്കില്‍ ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാന്‍ പറയേണ്ടി വരും ; സര്‍ക്കാര്‍ ഓഫീസില്‍ ജനങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ വിമര്‍ശനവുമായി ഗഡ്കരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നാഗ്പൂര്‍: സര്‍ക്കാര്‍ ഓഫീസില്‍ ജനങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ കടുത്ത വിമര്‍ശനവുമായി നിതിന്‍ ഗഡ്കരി. ജോലി ചെയ്തില്ലെങ്കില്‍ ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാന്‍ പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞുവെന്നും ഗഡ്കരി പറഞ്ഞു.

Advertisment

publive-image

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നിങ്ങള്‍ എന്ന കാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് തുറന്ന് പറ‌ഞ്ഞിട്ടുണ്ട്. പക്ഷേ, തന്‍റെ കാര്യം അങ്ങനെയല്ല. തെരഞ്ഞെടുത്ത ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. അഴിമതി കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരും.

പ്രാധാന്യമുള്ള ചില പ്രശ്നങ്ങള്‍ എട്ട് ദിവസത്തിനകം പരിഹരിക്കണമെന്നുള്ള കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെ സാധിച്ചില്ലെങ്കില്‍ നിയമം കെെയിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദിക്കാനും തന്നെ ജനങ്ങളോട് പറയേണ്ടി വരും.

ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ടി വരുമെന്നും ഗ‍ഡ്കരി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും ഗഡ്കരി പറഞ്ഞു.

ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്താണ് ഉദ്യോസ്ഥര്‍ക്കെതിരെ മന്ത്രി കടുത്ത വാക്കുകള്‍ ഉപയോഗിച്ചത്. ആരെയും പേടിക്കാതെ തങ്ങളുടെ വ്യവസായങ്ങള്‍ വിപുലപ്പെടുത്തുവാനും കണ്‍വന്‍ഷനില്‍ പങ്കെടുത്ത സംരംഭകരോട് ഗഡ്കരി ആവശ്യപ്പെട്ടു.

Advertisment