Advertisment

ബീഹാറില്‍ എല്‍ജെപി അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് ചിരാഗ് പാസ്വാന്‍

New Update

publive-image

പാട്‌ന: ബീഹാറില്‍ എല്‍ജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് ചിരാഗ് പാസ്വാന്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ചിരാഗ്.

ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാറും ഉദ്യോഗസ്ഥരും ജയിലിലാകും. സംസ്ഥാനത്തെ മദ്യ നിരോധനം പരാജയപ്പെട്ടെന്നും അനധികൃത മദ്യവില്‍പനയ്ക്ക് നിതീഷ് കുമാറിന് കൈക്കൂലി ലഭിക്കുന്നുണ്ടെന്നും ചിരാഗ് ആരോപിച്ചു. ജനം നിതീഷ് രഹിത സര്‍ക്കാരിനായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment