Advertisment

ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വേ

New Update

publive-image

പാട്‌ന: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വേ. ലോക്‌നീതി-സിഡിഎസ് സര്‍വേ പ്രകാരം 43 ശതമാനം പേരും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. 38 ശതമാനം പേര്‍ നിതീഷ് കുമാറിനെ പിന്തുണക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാറിനാണ് പിന്തുണ കൂടുതല്‍. 31 ശതമാനം പേര്‍ നിതീഷ് കുമാറിനെ പിന്തുണച്ചപ്പോള്‍ 27 ശതമാനം പേര്‍ തേജസ്വി യാദവിനെയും അഞ്ച് ശതമാനം പേര്‍ ചിരാഗ് പാസ്വാനെയും പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും പിന്തുണച്ചു.

Advertisment