Advertisment

കേരളത്തില്‍ നൈട്രജന്‍ ഐസ്‌ക്രീമുകളും പാനീയങ്ങളും നിരോധിച്ചു; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന കണ്ടെത്തൽ

author-image
admin
New Update

publive-image

നൈട്രജന്‍ ഉല്‍പനങ്ങള്‍ ശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും കേരളത്തില്‍ നിരോധിച്ചത്.

ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകള്‍ അടുത്ത കാലത്ത് കേരളത്തില്‍ വന്‍ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാവുന്നതിനാല്‍ പുകമഞ്ഞ് ഐസ്‌ക്രീം എന്നാണ് ഇത് കേരളത്തില്‍ അറിയപ്പെട്ടിരുന്നു.

നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ നൈട്രജന്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മൂലകമല്ലെന്നും പക്ഷേ ദ്രവീകരിച്ച നൈട്രജന്‍ പൂര്‍ണമായി ബാഷ്പീകരിക്കുന്നതിന് മുന്‍പ് ആഹാരം കഴിച്ചാല്‍ അപകടമുണ്ടായേക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

Advertisment