Advertisment

ഓൺകോൾ പരിപാടിയിൽ നിവിൻപോളിയും

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസ്സിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി ഓൺകോൾ എന്ന പരിപാടി ആരംഭിച്ചു. കോവിഡ് ബാധിതരും ഐസലേഷൻ വാർഡുകളിൽ കഴിയുന്നവരും ക്വാറന്റൈൻ ചെയ്യപ്പെട്ടവരും അടക്കം മാനസിക സമർദ്ദത്തിൽ കഴിയുന്ന ആളുകൾക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി വിവിധ മേഖലകളിലെ പ്രശസ്തരുടെ അപ്രതീക്ഷിത ഫോൺ കോൾ എത്തുന്ന പരിപാടിയാണ് ഓൺ കോൾ.

നിവിൻ പോളിയായിരുന്നു ഓൺകോൾ പരിപാടിയിൽ ആദ്യ അതിഥിയായിയെത്തിയത്. കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ല സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്.

രണ്ടാമത്തെ കോൾ അവിടുത്തെ തന്നെ സ്റ്റാഫ് നേഴ്സ് ദിവ്യക്ക് ആയിരുന്നു.ഐസൊലേഷനിൽ കഴിയുന്ന കാസർഗോട്ടെ പത്താം ക്ലാസ്സുകാരി, തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശി, ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനി, ഇറ്റലിയിൽ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷ്, സർക്കാർ നിർദേശാനുസരണം ദുബായിൽ പോയി മടങ്ങിയെത്തിയതാണ് .

china corona virus arimresponse corona bollywood actor corona
Advertisment