Advertisment

നിയമസഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കും

New Update

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും.

മാര്‍ച്ച്‌ അവസാനമോ ഏപ്രില്‍ ആദ്യമോ നടത്താന്‍ ഉദ്ദേശിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം അടുത്ത മാസം 15ന് ശേഷം ഉണ്ടാകുമെന്ന മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

ഉദ്യോഗസ്ഥ പരിശീലനവും പൊലീസ് വിന്യാസം സംബന്ധിച്ച തീരുമാനങ്ങളും ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും.

niyamasaba election
Advertisment