Advertisment

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്;  കമ്മീഷന്‍റെ സമ്പൂര്‍ണ യോഗം ഇന്ന് 

New Update

തിരുവനന്തപുരം: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍റെ സമ്പൂര്‍ണ യോഗം ഇന്ന് ചേരും. മാര്‍ച്ച്‌ ആദ്യവാരം തീയതികള്‍ പ്രഖ്യാപിച്ചേക്കും.

Advertisment

publive-image

കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിര്‍ണായക യോഗമാണ് ഡല്‍ഹിയില്‍ നടക്കുക. തെരഞ്ഞെടുപ്പ് തീയതികള്‍ എന്ന് പ്രഖ്യാപിക്കണമെന്നും  യോഗത്തില്‍ തീരുമാനിക്കും. മാര്‍ച്ച്‌ ആദ്യ വാരം തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഓരോ സംസ്ഥാനങ്ങളിലും, എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചര്‍ച്ചയാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉള്‍പ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ കമ്മീഷന്‍ യോഗമാണ് ചേരുക.

niyamasaba election
Advertisment