Advertisment

നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് മല്‍സരിക്കാമെന്ന് എം.എം. ഹസന്‍

New Update

മഞ്ചേശ്വരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് മല്‍സരിക്കാമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ് മാത്രമാണ് മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

Advertisment

publive-image

സിറ്റിങ് എം.എല്‍.എമാര്‍ പിന്മാറുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കും. തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും.

ഏത് മണ്ഡലത്തില്‍ മല്‍സരിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.

niyamasaba election
Advertisment