Advertisment

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

author-image
അനൂപ്. R
Updated On
New Update

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

publive-image

പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഹകരിച്ചില്ല. അതേസമയം നിയമസഭ കവാടത്തില്‍ തുടരുന്ന യുഡിഎഫ് എം എല്‍ എമാരുടെ സത്യാഗ്രഹ സമരം പത്താം ദിവസത്തിലേക്ക് കടന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംഎല്‍എമാര്‍ സത്യഗ്രഹം തുടരുന്നത്. ഇവരുടെ സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാല്‍ തല്‍കാലം ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

niyamasabha
Advertisment