Advertisment

പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും: വനിതാ മതിലിനെതിരെ പ്രതിപക്ഷം: സഭാ നടപടികള്‍ പൂര്‍ണ്ണമായും നടന്നത് രണ്ട് ദിവസം മാത്രം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തില്‍ ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരും. സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയവന്ന സത്യഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Advertisment

publive-image

വനിതാമതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുംമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും.

ശബരിമല വിഷയത്തെ ചൊല്ലി എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്. രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂര്‍ണമായും നടന്നത്. കഴിഞ്ഞ മാസം 28നാണ് സഭ ആരംഭിച്ചത്.

niyamasabha#today
Advertisment