Advertisment

ശബരിമല വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം: മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

author-image
അനൂപ്. R
Updated On
New Update

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. കായികമന്ത്രി ഇ പി ജയരാജന്‍ സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പ്രസംഗം നടത്തുകയാണ്.

Advertisment

publive-image

ശബരിമലയില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നുള്ള ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. ചോദ്യത്തരവേളയില്‍ സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതിനു ശേഷം ശൂന്യവേളയില്‍ വനിതാമതിലില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കും.

അതേസമയം പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തെ ചൊല്ലി എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്.

niyamasabha
Advertisment