Advertisment

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ! ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. മറ്റുള്ളവർക്ക് പരിഹസിക്കാൻ വകയുണ്ടാക്കേണ്ടന്ന് ചെന്നിത്തല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി മൂന്നു നേതാക്കളും ! കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചുവെന്ന് രാഷ്ട്രീയ കാര്യസമിതിയുടെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ ആർഎസ്എസ് നടക്കുന്നുവെന്നും ജാഗ്രത വേണമെന്നും നേതാക്കളുടെ മുന്നറിയിപ്പ്. പാർട്ടി നന്നാക്കാൻ ഒന്നും തീരുമാനിക്കാതെ വെറുതെ ഒരു യോഗം ചേർന്ന് രാഷ്ട്രീയകാര്യ സമിതി

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാൻ ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മൻചാണ്ടിയുടെയും വൈകാരിക പ്രകടനം. തോൽവിയുടെ ഉത്തരവാദി താൻ മാത്രമാണെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വൈകാരികമായി പ്രതികരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ ഉത്തരവാദിത്തം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Advertisment

publive-image

എന്നാൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാക്കരുതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് പാർട്ടിയും പാർലമെന്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചത്.

പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർനിർണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നേതാക്കളെ വലയിലാക്കാൻ ആർഎസ്എസിൽ നിന്നും വ്യാപകമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ആർഎസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആർ എസ്എസ്സിന് മുതലെടുക്കാൻ അവസരം നൽകരുത് എന്ന കാര്യത്തിലും നേതാക്കൾ യോഗത്തിൽ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.

അതേസമയം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി എന്നതും സുധാകരൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.

Advertisment