Advertisment

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ സഹകരിക്കുന്നില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. സഭയില്‍ ഇപ്പോള്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഹകരിക്കുന്നില്ല.

publive-image

അതേസമയം നിയമസഭ കവാടത്തില്‍ തുടരുന്ന യുഡിഎഫ് എം എല്‍ എമാരുടെ സത്യാഗ്രഹ സമരം പത്താം ദിവസത്തിലേക്ക് കടന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംഎല്‍എമാര്‍ സത്യഗ്രഹം തുടരുന്നത്. ഇവരുടെ സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാല്‍ തല്‍കാലം ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

niyamasabha
Advertisment