Advertisment

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു: പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി:

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല വിഷയത്തെ തുടര്‍ന്ന് സംഭവ ബഹുലമായ നിയമസഭാ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനമാണ് അവസാനിപ്പിച്ചത്. ഒന്‍പത് ദിവസമാണ് ശബരിമല വിഷയത്തില്‍ സഭ തടസ്സപ്പെട്ടത്. രണ്ട് ദിവസം മാത്രമാണ് സഭ പൂര്‍ണ്ണമായും സമ്മേളിച്ചത്.

Advertisment

publive-image

ഇന്ന് എം കെ മുനീറിന്റെ വനിതാ മതില്‍ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളിഉണ്ടായി. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. നടപടികള്‍ വേഗത്തിലാക്കി. പി കെ ബഷീറും വി ജോയി എം എല്‍ എയുമാണ് സഭയില്‍ കയ്യാങ്കളി നടത്തിയത്. അസാധാരണ സംഭങ്ങള്‍ക്കാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും.

ബര്‍ലിന്‍ മതില്‍ ജനം പൊളിച്ച പോലെ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം കെ മുനീറിന്റെ പ്രസ്താവനയാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. മുനീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സഭയിലെ വനിതാ എം എല്‍ എ മാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ആരാഞ്ഞു. ഭരണ പക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിന് സമീപം ഇറങ്ങി പ്രതിഷേധം തുടരുകയാണ്. സഭയില്‍ ആരെല്ലാം വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയെന്ന് മുനീര്‍ മറുപടി നല്‍കി. തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുനീര്‍ പറഞ്ഞു. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതിപക്ഷം എം എല്‍ എ മാരുടെ സത്യാഹ്രഹം വന്‍ വിജയമായിരുന്നെന്ന് പറഞ്ഞു.

niyamasabha
Advertisment