Advertisment

നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 500 പേരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ : 1800 പേർ നിരീക്ഷണത്തിൽ

New Update

ദില്ലി: നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 500 പേരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 1800 പേർ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

publive-image

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ 1023 കൊവിഡ് 19 പൊസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment