Advertisment

സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘ഞാൻ പ്രകാശന്റെ’ ഫ്ലെക്സ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സമൂഹമാധ്യമങ്ങളിലൂടെ തരംഗമായ ഒരു ഫ്ലെക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. “സിനിമ ചെയ്യുന്നവർക്ക് മാത്രമല്ല ക്രിയേറ്റിവിറ്റി” എന്ന തലക്കെട്ടോടുകൂടിയാണ് പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

publive-image

ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ച പോസ്റ്ററായിരുന്നു ഫഹദിനെ പട്ടി ഓടിച്ച് തെങ്ങിൽ കയറ്റിയ പോസ്റ്റർ. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ ഈ പോസ്റ്ററിന്റെ ക്രിയേറ്റിവിറ്റി സംവിധായകരിലും സിനിമാക്കാരിലുമൊന്നും ഒതുങ്ങിനിന്നില്ല. ക്രിയേറ്റിവിറ്റി ഇപ്പോൾ എത്തിനിൽക്കുന്നത് തെങ്ങിന്റെ മുകളിലാണ്.

ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മണിക്കൂറുകൾ കൊണ്ട് പത്തു ലക്ഷം കാണികളെ നേടിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ പ്രണയ കഥക്ക് ശേഷം ഫഹദ് സത്യൻ അന്തികാട് ടീം ഒന്നിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ.

publive-image

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്.

 

Advertisment