Advertisment

കെഎം മാണിയുടെ രാഷ്ട്രീയ പൈതൃകം കേരളാ കോേണ്‍ഗ്രസ് എമ്മിന് ആരില്‍ നിന്നും പഠിക്കേണ്ടെന്ന് എന്‍ ജയരാജ് എംഎല്‍എ. പുറത്താക്കിയ പ്രഖ്യാപനം നടത്തിയ കണ്‍വീനര്‍ വീണ്ടും പുറത്താക്കുമെന്നു പറഞ്ഞ് പരിഹാസ്യനാകുന്നുവെന്നും ജയരാജ്

New Update

publive-image

Advertisment

കോട്ടയം. കെ.എം മാണിയുടെ രാഷ്ട്രീയ പൈതൃകം കേരളാ കോണ്‍ഗ്രസ് എമ്മിന് മറ്റാരില്‍ നിന്നും പഠിക്കേണ്ട കാര്യമില്ലെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ. പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്.

രാഷ്ട്രീയ മര്യാദകള്‍ലംഘിച്ചുക്കൊണ്ട് 38 വര്‍ഷം ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പടിയടച്ച് പുറത്താക്കിയത് യുഡിഎഫ് നേതൃത്വമാണ്. കേരളാ കോണ്‍ഗ്രസ്സിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ പ്രഖ്യാപനം നടത്തിയ കണ്‍വീനര്‍ തന്നെ പാര്‍ട്ടിയെ വീണ്ടും പുറത്താക്കുമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാവുകയാണ്.

കേരളാ കോണ്‍ഗ്രസിനോട് മൃദുസമീപനം ഉണ്ടാകില്ല എന്നുള്ള പ്രസ്താവന, പാലാ തെരെഞ്ഞെടുപ്പ് മുതല്‍ സമീപകാലത്ത് വരെ ഓരോ ഘട്ടത്തിലും ഞങ്ങളോട് കാണിച്ച സമീപനങ്ങളെല്ലാം മൃദുസമീപനങ്ങളായിരുന്നോ എന്ന് കാലം വിലയിരുത്തട്ടെയെന്നും ജയരാജ് എംഎല്‍എ പറഞ്ഞു.

kerala congress
Advertisment