Advertisment

എന്‍ കെ പ്രേമചന്ദ്രന്‍ വേറെ ലെവലാണ്...17ാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണം ഭരണപക്ഷത്തിന്റെയല്ല: പ്രതിപക്ഷനിരയിലെ എന്‍.കെ പ്രേമചന്ദ്രന്റേതാണ്

author-image
admin
New Update

മൂന്ന് തവണ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ലഭിച്ച എം പിയാണ് കൊല്ലം എം പിയും ആന്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍. ബഹുജന സമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടല്‍, ലോക്സഭയിലെ ചര്‍ച്ചകളിലുള്ള പങ്കാളിത്തം, തുടങ്ങിയവയിലുള്ള കഴിവ് പ്രേമചന്ദ്രന്‍ പലകുറി തെളിയിച്ചതാണ്.

Advertisment

publive-image

ഒരു എം പി എന്ന നിലയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം ഒരു കലയായി കാണുന്ന വ്യക്തിയാണ് എന്‍ കെ പ്രേമചന്ദ്രനെന്നാണ് പൊതു അഭിപ്രായം. അരുണ്‍ ജയ്റ്റ്‌ലിയുള്‍പ്പെടെ ഭരണപക്ഷത്തെ നേതാക്കള്‍ ഏറ്റവും ബഹുമാനിക്കുന്ന പ്രതിപക്ഷനിരയിലെ അംഗം എന്‍.കെ പ്രേമചന്ദ്രനാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവാണ് അതിന് ആധാരംം.

17ാം ലോക്‌സഭയുടെ തുടക്കം തൊട്ട് സ്‌കോര്‍ ചെയ്യുന്ന മിന്നും താരമാണ് പ്രേമചന്ദ്രന്‍. സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്‌നം ഉയര്‍ത്തിയത് അദ്ദേഹമാണ്. അതേസമയം 17ാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണം ഭരണപക്ഷത്തിന്റെയല്ല; പ്രതിപക്ഷനിരയിലെ എന്‍.കെ പ്രേമചന്ദ്രന്റേതാണ്.

കേരള രാഷ്ട്രീയത്തെ അത്രയേറെ സ്വാധീനിച്ച ശബരിമല വിഷയമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ശബരിമല യുവതിപ്രവേശനത്തിനെതിരെയാണ് പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍. വെള്ളിയാഴ്ച്ച ബില്‍ അവതരിപ്പിക്കും.

Advertisment