Advertisment

ശബരിമല യുവതിപ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്‍: ബില്‍ വെള്ളിയാഴ്ച അവതരിപ്പിക്കാന്‍ അനുമതി

New Update

ദില്ലി: ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്‍റെ ഭാഗമായുള്ള നടപടികള്‍ക്ക് നാളെ ലോക്സഭയില്‍ തുടക്കമാവും. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും.

Advertisment

publive-image

ഇതിനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചു. വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി കിട്ടിയിരിക്കുന്നത്. 17-ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും ഇത്. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള നടപടികളിലേക്ക് സഭ കടക്കുക.

കേരളത്തിലെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നം സഭയില്‍ ഉന്നയിക്കാന്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനും അനുമതി കിട്ടിയിട്ടുണ്ട്.

Advertisment