Advertisment

ജപ്പാന്‍ താരത്തിന്റെ മെഡലില്‍ മേയര്‍ കടിച്ചത് വിവാദമായി; ഒടുവില്‍ മെഡല്‍ മാറ്റി നല്‍കി ഒളിമ്പിക്‌സ് അധികൃതര്‍

New Update

publive-image

Advertisment

ടോക്യോ: മേയര്‍ മെഡല്‍ കടിച്ചതിനെ തുടര്‍ന്ന് ജാപ്പനീസ് താരത്തിന് ഒളിമ്പിക്‌സ് അധികൃതര്‍ മെഡല്‍ മാറ്റി നല്‍കി. സോഫ്റ്റ് ബോളില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ ടീമംഗം മിയു ഗോട്ടയ്ക്കാണ് മെഡല്‍ മാറി നല്‍കിയത്. മിയു ഗോട്ടയുടെ സ്വദേശമായ നഗോയുടെ മേയര്‍ തകാഷി കവാമുറയാണ് മെഡലില്‍ കടിച്ചത്.

മിയു ഗോട്ടയുടെ നേട്ടം ആഘോഷിക്കാന്‍ കഴിഞ്ഞാഴ്ച്ചയാണ് മേയര്‍ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ആ ചടങ്ങിനിടയില്‍ മാസ്‌ക് മാറ്റി മേയര്‍ സ്വര്‍ണ മെഡലില്‍ കടിക്കുകയായിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മേയറുടെ ഈ പ്രവര്‍ത്തി രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.

മിയു ഗോട്ടയുടെ മെഡല്‍ മാറ്റി നല്‍കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഒടുവില്‍ ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍ വഴങ്ങി. ആ മെഡലിന് പകരം പുതിയ മെഡല്‍ ജപ്പാനീസ് താരത്തിന് നല്‍കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതിന്റെ ചിലവും വഹിച്ചു.

Advertisment