Advertisment

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍

New Update

കൊച്ചി: എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍. നിപ രോഗബാധ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടണോയെന്ന കാര്യം പരിശോധിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്‌ക്കേണ്ട തരത്തില്‍ ഗുരുതരമായ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നടപടി.

publive-image

സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കുന്നത് വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുയരാനും ഇത് ഈടാക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

Advertisment