Advertisment

അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് യാതൊരു തെളിവുമില്ല ;സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താന തനിക്ക് മൊഴി നല്‍കിയിട്ടില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സി.വി.സി തലവന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സി.ബി.ഐ മുന്‍ ഡയക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി സി.വി.സി അംഗവും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ എ.കെ പട്‌നായിക്. അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്ന് പട്‌നായിക് വ്യക്തമായി.

Advertisment

അലോക് വര്‍മ്മയെ പുറത്താക്കിയ ഉന്നതാധികാരസമിതിയുടെ തീരുമാനം തിരക്കിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല പട്‌നായിക്കിനായിരുന്നു.

publive-image

സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താന തനിക്ക് മൊഴി നല്‍കിയിട്ടില്ലെന്നും പട്‌നായിക്ക് പറഞ്ഞു. രാകേഷ് അസ്താനയുടെ പരാതിയിലാണ് അന്വേഷണം നടന്നിരുന്നത്.നേരത്തെ സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

Advertisment