Advertisment

‘എന്റെ പണി അതല്ല”; ജനുവരിയില്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുതിയ താരങ്ങളെ എടുക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഡേവിഡ് ജെയിംസ്

New Update

കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ഇനി പുതിയ താരങ്ങളെ എടുക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ജനുവരിയില്‍ തുറക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ എടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡേവിഡ്. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ.

Advertisment

ഡല്‍ഹി ഡൈനാമോസും എഫ്.സി ഗോവയുമെല്ലാം പുതിയ താരങ്ങളെ ടീമിലെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ ടീമിലേക്ക് ഇനിയൊരു താരത്തെ എടുക്കില്ലെന്ന് ഡേവിഡ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ ടീമലെത്തിയത് തകര്‍ന്ന ടീമിനെ ശരിയാക്കാന്‍ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നു.

publive-image

അതേസമയം, ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്ത്യന് ഫുട്‌ബോള്‍ ലീഗില്‍ ആദ്യമായാണെന്നും മോശം പ്രകടനം നടത്തുന്ന ടീമുകള്‍ക്ക് അത് ഉപകരമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു. എന്നാല്‍ അതൊന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്നാണ് ഡേവിഡ് പറയുന്നത്.

‘താരങ്ങളുമായി രണ്ട് സെഷന്‍ ആണ് ആകെ സംസാരിച്ചത്. ഇവരെ ഇപ്പോഴും മനസിലാക്കാന്‍ ശ്രമിക്കുകയാണ്. മാത്രവുമല്ല ഒരു പരിശീലകന് പകരക്കാരനായി എത്തുമ്പോള്‍ ഉള്ള റിസോഴ്‌സുകള്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ മാറ്റം കൊണ്ടു വരാന്‍ അല്ല. അതുകൊണ്ട് ജനുവരിയില്‍ പുതിയ താരങ്ങളെ ടീമിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.’ ജെയിംസ് പറയുന്നു.

ഇന്ന് ഡല്‍ഹി ഡൈനാമോസിനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ഡേവിഡ് ജെയിംസ് മടങ്ങിയെത്തിയതിന് ശേഷമുളള രണ്ടാമത്തെ മത്സരമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ മത്സരത്തിനായി കാത്തു നില്‍ക്കുന്നത്.

kerala blasters
Advertisment