Advertisment

കുവൈറ്റില്‍ ദീര്‍ഘകാലം താമസത്തിനെത്തുന്ന മാതാപിതാക്കളുടെ സ്‌പോണ്‍സര്‍മാരാകാന്‍ പ്രവാസികള്‍ക്ക് കഴിയില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ക്ക് അവരുടെ മാതാപിതാക്കളെ രാജ്യത്ത് താമസിക്കാനായി സ്‌പോണ്‍സര്‍ ചെയ്യാന് കഴിയില്ലെന്നും എന്നാല്‍ സന്ദര്‍ശനത്തിനു മാത്രമായി എത്തുന്ന മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാമെന്നും അധികൃതര്‍ . ജനറല്‍ റസിഡന്‍സ് അഫയേഴ്‌സ് വകുപ്പാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്.

Advertisment

publive-image

ആര്‍ട്ടിക്കിള്‍ 22 (ഡിപന്‍ഡന്റ് വിസ) പ്രകാരം ഭാര്യയും മക്കളും കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലാണെങ്കില്‍ കുടുംബനാഥന്‍(ഭര്‍ത്താവ് / പിതാവ് )ജോലി രാജിവച്ച് രാജ്യം വിടുകയാണെങ്കില്‍ അതോതൊപ്പം ആശ്രിതവിസയിലെത്തിയ ഭാര്യയും മക്കളും രാജ്യം വിടേണ്ടി വരും.

ഭാര്യയുടെയോ അമ്മയുടെയോ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ എത്തുന്ന ഭര്‍ത്താവിനും കുട്ടികള്‍ക്കും ഇതെ നിയമം ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment