Advertisment

മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ കൈക്കൂലി വിവാദം; ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്‌ തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന്‌ എന്‍.സി.പി

New Update

മുംബൈ: മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ കൈക്കൂലി വിവാദത്തില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്‌ തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന്‌ എന്‍.സി.പി അധ്യക്ഷന്‍ ശരദ്‌ പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മഹരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍, മന്ത്രി ജയന്ത്‌ പാട്ടീല്‍, എന്‍.സി.പി എം.പി സുപ്രിയ സുലെ, കോണ്‍ഗ്രസ്‌ നേതാവ്‌ കമല്‍നാഥ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Advertisment

publive-image

വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍.സി.പി വക്താവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുകേഷ്‌ അംബാനിയുടെ വസതിയ്‌ക്ക്‌ മുന്നില്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ്സിന്റെയും, എന്‍.ഐ.എയുടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

മുംബൈയിലെ ബാറുകളില്‍ നിന്ന്‌ 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ആഭ്യന്ത്രരമന്ത്രി അനില്‍ ദേശ്‌മുഖ്‌ ആവശ്യപ്പെട്ടെന്ന്‌ മുന്‍ പൊലീസ്‌ കമ്മീഷണര്‍ പരംബീര്‍ സിങിന്റെ ആരോപണം അന്വേഷിക്കുമെന്ന്‌ മന്ത്രി ജയന്ത്‌ പാട്ടീല്‍ പറഞ്ഞു.

എന്നാല്‍ എന്‍.സി.പി അധ്യക്ഷന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ കോഴ ആരോപണം ചര്‍ച്ച ആയില്ലെന്ന്‌ അദ്ദേഹം പ്രതികരിച്ചു. ശിവസേന എം.പി സഞ്‌ജയ്‌ റാവുത്തും ശരദ്‌ പവാറുമായി കൂടിക്കാഴ്‌ച നടത്തി.

അതേസമയം ആഭ്യന്തരമന്ത്രിക്കെതിരെ ഉണ്ടായ കോഴ ആരോപണം മഹാരാഷ്ട്രയിലെ മഹാ വികാസ്‌ അഘാഡി സഖ്യത്തിനുളളില്‍ വിളളല്‍ വീഴ്‌ത്തിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിനുളള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിക്കണമെന്ന്‌ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

anil deshmukh
Advertisment