Advertisment

കുവൈറ്റില്‍ പാസ്‌പോര്‍ട്ടുകളില്‍ സാധുതയുള്ള റസിഡന്‍സി സ്റ്റിക്കര്‍ ഉള്ള പ്രവാസികള്‍ക്ക് അവരുടെ ഡാറ്റകള്‍ സിവില്‍ ഐഡിയുമായി ചേര്‍ത്ത് ഭേദഗതി ചെയ്യേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പാസ്‌പോര്‍ട്ടുകളില്‍ സാധുതയുള്ള റസിഡന്‍സി സ്റ്റിക്കര്‍ ഉള്ള പ്രവാസികള്‍ക്ക് അവരുടെ ഡാറ്റകള്‍ സിവില്‍ ഐഡിയുമായി ചേര്‍ത്ത് ഭേദഗതി ചെയ്യേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് . പാസ്‌പോര്‍ട്ടുകളില്‍ നിയമാനുസൃതമായ റസിഡന്‍സി സ്റ്റിക്കറുകളുള്ള പ്രവാസികള്‍ക്ക് കുവൈറ്റില്‍ നിന്ന് യാത്ര ചെയ്യാനും കുവൈറ്റിലേക്ക് വരാനും സാധിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ മുസീദ് അല്‍ അസൂസി വ്യക്തമാക്കി . അല്‍ സെയാഹ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

കുവൈറ്റില്‍ താമസിക്കുന്ന ഒരു പ്രവാസിയുടെ റസിഡന്‍സി നിയമാനുസൃതമാണെന്ന് തെളിയിക്കുന്ന രേഖയാണ് സാധുതയുള്ള സിവില്‍ ഐഡിയെന്നും അതുകൊണ്ടുതന്നെ സാധുതയുള്ള സിവില്‍ ഐഡിയോ സാധുതയുള്ള പാസ്‌പോര്‍ട്ടോ കൈവശമില്ലാത്ത പ്രവാസിയെ കുവൈറ്റിലേക്ക് വരാനോ കുവൈറ്റില്‍ നിന്ന് പുറത്ത് കടക്കാനോ അനുവദിക്കില്ലായെന്നും അദ്ദേഹം വിശദീകരിച്ചു.

വിദേശത്ത് വച്ച് കുവൈറ്റിലെ സിവില്‍ ഐഡി കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ പ്രവാസികള്‍ ആ രാജ്യത്തെ കുവൈറ്റ് എംബസിയുമായി ബന്ധപ്പെടണം . എംബസിയില്‍ നിന്നും റസിഡന്‍സി വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി അതുമായി കുവൈറ്റിലേക്ക് തിരികെ വരാം. കുവൈറ്റിലെത്തിയാല്‍ ഉടന്‍തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ബന്ധപ്പെട്ട് പുതിയ സിവില്‍ ഐഡി കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം .

ഏതെങ്കിലും കാരണത്താല്‍ സിവില്‍ ഐഡിയ്ക്കായി അച്ചടിച്ച രേഖകളില്‍ പേരോ, പാസ്‌പോര്‍ട്ട് നമ്പറോ, ജോലിയുടെ പേരിലോ വ്യത്യാസം കണ്ടെത്തിയാല്‍ അവ തിരുത്താനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കണം . തുടര്‍ന്ന് പബ്ലിക് അതോറ്റിയുമായി ബന്ധപ്പെട്ട് പുതിയ സിവില്‍ ഐഡിയ്ക്ക് അപേക്ഷിക്കണം .

നിയമാനുസൃതമായ റസിഡന്‍സി സ്റ്റിക്കര്‍ പാസ്‌പോര്‍ട്ടില്‍ ഉള്ള പ്രവാസ അവരുടെ വിവരങ്ങള്‍ സിവില്‍ ഐഡിയിലേക്ക് മാറ്റാന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കുവൈറ്റ് വിടുന്നതിനു മുമ്പുതന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനില്‍ ബന്ധപ്പെട്ട് പുതിയ സിവില്‍ ഐഡി നേടിയിരിക്കണം .

kuwait kuwait latest
Advertisment