Advertisment

ടെസ്റ്റ് പരമ്പര നേരത്തെയാക്കണമെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെന്ന് ഇസിബി

New Update

publive-image

ലണ്ടന്‍: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ തീയതി മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അഭ്യര്‍ത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഒരാഴ്ച മുന്നേ ആരംഭിയ്ക്കുവാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇ.സി.ബി) പ്രതികരണം.

Advertisment