Advertisment

പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ കിങ്മേക്കറാകാൻ ലക്ഷ്യമിട്ട്  ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയെ കണ്ടു

New Update

ഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും എൽജെഡി നേതാവ് ശരദ് യാദവിനെയും നായിഡു കണ്ടു. നാളെ അഖിലേഷ് യാദവടക്കമുള്ള നേതാക്കളെയും നായിഡു കണ്ടേക്കും.

Advertisment

publive-image

ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെയും നായിഡു കണ്ടു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഫെഡറൽ മുന്നണിക്കുള്ള നീക്കം സജീവമാക്കുന്നതിന് സമാന്തരമായാണ് ചന്ദ്രബാബു നായിഡുവും ചർച്ചകൾ നടത്തുന്നത്.

''ടിആർഎസ് എന്നല്ല, ബിജെപി വിരുദ്ധരായ ഏത് പാർട്ടിയെയും ഞങ്ങളുടെ മഹാസഖ്യത്തിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. മോദിക്കെതിരെ അത്തരമൊരു സഖ്യമാണ് ഉണ്ടാകേണ്ടത്'', നായിഡു പറഞ്ഞു

Advertisment